യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..
പഴഞ്ഞി: അരുവായി സ്വദേശിയായ ചോഴിക്കുന്നത്ത് വീട്ടിൽ സജിത്ത് (26)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ സതീശന്റെ മകനാണ്. മാതാവ്: സിന്ധു. സഹോദരൻ: സന്ദീപ്.
കാൽനട യാത്രക്കാരെ ഓട്ടോയിടിച്ചു.. മൂന്ന് പേർക്ക് പരിക്ക്..
മുടിക്കോട്: ചാത്തംകുളത്ത് കാൽനട യാത്രക്കാരായ രണ്ടുപേരെ ഓട്ടോയിടിച്ചു അപകടത്തിൽ കാരയിൽ വീട്ടിൽ ലതിക, കൊച്ചുമകൾ ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ വഴുക്കും പാറ സ്വദേശിക്കും പരിക്ക്. ലതികക്കും ഓട്ടോ ഡ്രൈവർക്കും തലയ്ക്കാണ്...
ചാവക്കാട് ബ്ലാങ്ങാട് ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞു വീണു..
ചാവക്കാട് ബ്ലാങ്ങാട് ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞു വീണു. ബ്ലാങ്ങാട് ബീച്ച് സിദ്ധിക്ക് പള്ളിക്ക് മുന്‍വശമുള്ള ബി.ബി.എല്‍.പി സ്‌കൂളിന്റെ ഓട് മേഞ്ഞ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.
മിനി ലോറി ഇടിച്ച് വൃദ്ധ മരിച്ചു..
പട്ടിക്കാട്: മുടിക്കോട് സെൻററിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ ഇമ്മട്ടിപറമ്പ് ചൂണ്ടയിൽ പരേതനായ ദേവസി ഭാര്യ ഏലിയാമ്മ (72) മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടം സംഭവിച്ചത്.
ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശ്ശൂർ...
പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിന് ശേഷം അറസ്റ്റിൽ..
ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ്( 43) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. ഷിബു അറസ്റ്റു ചെയ്തത്.
തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ...
കേരളത്തിൽ ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് എടുക്കാനുള്ള സംവിധാനം...
കേരളത്തിൽ ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴി എടുക്കാനുള്ള സംവിധാനം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
426 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്....
ഗുരുവായൂരിൽ റെക്കോഡ് ഭണ്ഡാരവരവ്…
ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവായി 6.57 കോടി രൂപ ലഭിച്ചു. 19 കിലോ വെള്ളിയും, നാലുകിലോയിലധികം സ്വർണവും ലഭിച്ചു. ഇതു വരെ പരമാവധി അഞ്ചരക്കോടി രൂപ വരെയാണ് ലഭിക്കാറ്. പതി മൂന്നു ദിവസമെടുത്താണ്...
പാചകവാതക സിലിണ്ടറിന് 200 രൂപ സബ്ഡി.
എൽ.പി.ജി ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചു. ഒൻപത് കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി. പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ പ്പെട്ടവർക്കാണ് ഇളവ്.
പെട്രോൾ,ഡീസൽ വില കുറച്ചു…
പെട്രോൾ,ഡീസൽ വില കുറച്ചു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും ആണ് കുറച്ചത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു. പാചക വാതകത്തിന് 200...
എ.ടി.എമ്മിൽ നിന്ന് കാർഡില്ലാതെ പണം നൽകാൻ നിർദേശം….
എ.ടി.എമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എ.ടി.എമ്മിൽ നിന്ന് യുപിഐ വഴി പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എ.ടി.എമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ...
നിറുത്തി ഇട്ട വാഹനത്തിന് പുറകിൽ കൂട്ട ഇടി.
വഴുക്കുംപാറ: നിറുത്തി ഇട്ട വാഹനത്തിന് പുറകിൽ കൂട്ട ഇടി. രാത്രി 12 മണിയോട് കൂടിയാണ് അപകടം ഉണ്ടായത് ഒരു വാഹനം നിർത്തിയിട്ടതിന്റെ പുറകിൽ ഒരു ഗ്യാസ് ടാങ്കർ വന്നിടിക്കുക്കയും തുടർന്ന് പുറകിൽ ട്രൈയ്ലർ...
മണ്ണൂത്തിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
മണ്ണൂത്തി മുളയം പിടിക്കപ്പറമ്പ് റൂട്ടിലോടുന്ന ശ്രീഹരി ബസ്സും ആലത്തൂർ റൂട്ടിലോടുന്ന സുമംഗലീസ് ബസ്സും തമിൽ ആണ് കൂട്ടിയിടിച്ചത്.