ദ്രവരൂപത്തിലാക്കി കടത്തുകയായിരുന്ന 1.04 കിലോഗ്രാം സ്വർണം റെയിൽവേ സംരക്ഷണ സേനയുടെ പ്രത്യേക വിഭാഗം പിടികൂടി.
തൃശൂർ ∙ മലപ്പുറം വേങ്ങാട് ഏറാടത്തൊടി മണികണ്ഠനെ അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റംസിന് കൈമാറി. 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ദ്രവരൂപത്തിലാക്കി 4 ഗർഭ നിരോധന ഉറകളിലാക്കി കടത്താനായിരുന്നു ശ്രമം.മംഗളൂരു–തിരുവനന്തപുരം പരശുറാം...
കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു..
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തപ്പുര ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. മാലിനിക്കര കുമ്പളത്തുപറമ്പിൽ സുരേഷ് കുമാർ (43), ഭാര്യ അഞ്ജന (30), മകൻ രുദ്രേവ് (1 ) എന്നിവർക്കാണ്...
രാമവർമപുരം കാങ്ങാപ്പാടൻ ബാറിന്റെ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടി…
തൃശൂർ; കോവിഡ് കാലത്തെ അനധികൃത മദ്യവിൽപനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. . 2020 മേയ് ഏഴിനാണ് സംഭവം. മട്ടാഞ്ചേരിയിൽ വെച്ച് 14.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്ന കാലത്തായിരുന്നു...
ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക്, സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച് ഭർത്താവ് മരിച്ചു.
കൊടുങ്ങല്ലൂർ: ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക്, സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച് ഭർത്താവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. എറണാകുളം മാലിപ്പുറം സ്വദേശി സഹിൽ (30) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ പുതുവീട്ടിൽ ഫസീല (26),...
നഗ്നതാ പ്രദർശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മധ്യവയസ്കനു 5 വർഷം കഠിന തടവും 25,000...
തൃശൂർ ∙ അയൽക്കാരിയും ബന്ധുവുമായ 10 വയസ്സുകാരിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മധ്യവയസ്കനു 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. മറ്റത്തൂർ നാഡിപ്പാറ സ്വദേശി...
നാൽപതിലധികം വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു..
പാവറട്ടിയിൽ വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് സ്കൂളിലെ നാൽപതിലധികം വിദ്യാർഥിനികൾക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അറുപതുകാരിയെ പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലം- അറുപതുകാരിയെ പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി തോട്ടുപറമ്പിൽ രാഹുലിനെയാണ് (27) കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്....
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിക്ക് പിറകിലിടിച്ച് ഒരാൾ മരിച്ചു. 5...
തൃശൂർ : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആനപ്പടി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ, ലോറിക്ക് പിറകിൽ...
തൃശൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.
തൃശൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്. ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) ആണ് മരിച്ചത്. ഇവരുടെ...
അലങ്കാരം പന്തൽ കമാനം തകർന്ന് വിണ് അപകടം..
തൃശൂർ : നഗരത്തിൽ സ്ഥാപിച്ചിരുന്ന
അലങ്കാരം പന്തൽ കമാനം തകർന്ന് വിണ് അപകടം. കോർപറേഷൻ ഓഫീസിന് മുന്നിലാണ് അപകടം. തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിർമിച്ചിരുന്ന ഇരുമ്പ്കാലുകൾ കൊണ്ടുള്ള പന്തൽ കമാനങ്ങളാണ് തകർന്നു വീണത്.ദീപാലങ്കാരങ്ങൾ...
കുന്നംകുളത്ത് വൻ കവർച്ച; വീട്ടിൽ നിന്ന് 80 പവൻ സ്വർണം മോഷ്ടിച്ചു..
തൃശൂർ റോഡിൽ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ കവർച്ച. 80 പവനോളം സ്വർണം മോഷ്ടിച്ചു. കുന്നംകുളം തൃശൂർ റോഡിലെ ശാസ്ത്രജീനഗർ താമസിക്കുന്ന 111ആം നമ്പർ പ്രശാന്തി വീട്ടിൽ രാജന്റെ വീട്ടിലാണ് കവർച്ച...
ബാറുകൾ രാത്രി 11 മണിക്ക് തന്നെ അടയ്ക്കണമെന്ന് എക്സൈസ് വകുപ്പ്..
ബാറുകൾ രാത്രി 11 മണിക്ക് തന്നെ അടയ്ക്കണമെന്ന് എക്സൈസ് വകുപ്പ്. അനുവദിച്ച സമയത്തേക്കാൾ കൂടുതൽ സമയം ബാറുകൾ തുറന്നാൽ നടപടി. കൂടുതൽ സമയം അനുവദിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റെന്നും എക്സൈസ്.







