സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും..
വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എക്ക് നൽകിയ മറുപടിയിൽ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമ സഭയെ അറിയിച്ചു. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില...
പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണം. ഹർജിയിൽ സർക്കാരിനോട് നിജസ്ഥിതി ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി.
കൊച്ചി. വടക്കുഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ മേൽപ്പാല നിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതകുരുക്ക് തുടരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തി വെയ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ അഭിഭാഷകനും കോൺഗ്രസ്...
യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസ്സിലെ പിടികിട്ടാപ്പുള്ളിയെ എറണാംകുളത്ത് നിന്ന് അറസ്റ്റ്...
ഇരിങ്ങാലക്കുട : യുവതിയെ വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതി പ്രതിയുമായി നടത്തിയ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിന് 2022 ൽ തൃശ്ശൂർ...
തൃശ്ശൂരിൽ വീണ്ടും ക്രൂരമായ പോലീസ് മർദ്ദനമെന്ന് ആരോപണം..
അരിമ്പൂർ സ്വദേശി ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസനാണ് മർദ്ദനമേൽക്കേണ്ടി വന്നത്. അന്തിക്കാട് എസ് ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചുവെന്ന് അഖിൽ. ബൈക്ക് യാത്രികനെ ഇടിച്ചിട്ടത് അഖിൽ എന്ന സംശയത്തിൽ വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം....
വിൽപ്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ..
വെട്ടുകാട്. വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ തൃശൂർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. വെട്ടുകാട് ഏഴാംകല്ല് സ്വദേശി കൊടിമരത്തിങ്കൽ വീട്ടിൽ സന്തോഷാണ് പിടിയിലായത്. 500 എം എൽ ൻ്റെ 18കുപ്പി മദ്യം ഇയാളിൽ...
പുലിക്കളി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.
ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തിൽ (ഇന്ന് 08-09-2025 തിങ്കൾ) പുലിക്കളി നടത്തുന്നതിനാൽ രാവിലെ മുതൽ തൃശുർ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ...
വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ..
വാണിജ്യ സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസ കുറഞ്ഞു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. എന്നാൽ, 14.2 കിലോഗ്രാം...
ബസിന്റെ ഡോർ തട്ടി മധ്യവയസ്കന് പരിക്ക്..
വലപ്പാട് ബീച്ച് അഴീക്കോട് റോഡിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ഡോർ തട്ടി കാൽനടയാത്രികനായ മധ്യവയസ്കന് പരിക്ക്. വലപ്പാട് ബീച്ച് സ്വദേശി കോഴിശ്ശേരി വീട്ടിൽ വേണുവിനാണ് പരിക്കേറ്റത്.
പാലിയേക്കരയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു..
ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 രൂപ മുതൽ 15 രൂപ വരെ വർദ്ധിപ്പിച്ചു. സെപ്റ്റംബർ 10 മുതൽ കൂടിയ നിരക്ക് ഈടാക്കും. കരാർ...
ബസിൽ കുഴഞ്ഞു വീണ് യാത്രക്കാരി മ രിച്ചു.
അന്തിക്കാട്: ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. മുറ്റിച്ചൂർ കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻ മകൾ ലീന (56) ആണ് മ രിച്ചത്. ഇന്ന് രാവിലെയാണ് സംഭവം....
ഓണാവധിയിൽ മാറ്റമില്ല; സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ 8ന്..
നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി ആരംഭിക്കുകയാണ്.
അവധിയ്ക്ക് ശേഷം...
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ..
ഓറഞ്ച് അലർട്ട് 27/08/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. മഞ്ഞ അലർട്ട് 27/08/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം 28/08/2025: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്...