കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം..
ദേശീയപാത ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളം ഭാഗത്ത് നിന്നും കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. തലശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
റേഷന്‍ വ്യാപാരികളുടെ സമരം ഇന്നു മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും..
സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം ചെയ്യുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്....
ഇന്നുമുതൽ മദ്യത്തിന് വില കൂടും..
സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും. ചില ബ്രാന്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. സ്‌പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില...
സംവിധായകൻ ഷാഫി അ ന്തരിച്ചു..
ജനപ്രിയ സിനിമകളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അ ന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ...
മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടും
തിരുവനന്തപുരം. കമ്മീഷൻ വർധിപ്പിക്കാനാവില്ലെന്ന് ധനമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ച് റേഷൻ വ്യാപാരികൾ. ശമ്പള പരിഷ്‌കരണം അനിവാര്യമാണെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഇപ്പോൾ അനുകൂലമല്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീം കോടതി.
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതിവ്യക്തമാക്കി. ശിവരാത്രി ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ തടയാനുള്ള...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 35 പേർ.
ഷാരോൺ വധക്കേസിൽപ്രതി ഗ്രീഷ്‌മ ഉൾപ്പടെ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധി ക്കപ്പെട്ട് കഴിയുന്നവരുടെ എണ്ണം 35 ആയി. പൂജപ്പുര സെൻട്രൽ ജയിൽ -23, കണ്ണൂർ, വിയ്യൂർ (4 പേർ വീതം), വിയ്യൂർ അതിസുരക്ഷാ...
പുതുക്കാട്ട് നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീ പിടിച്ചു.
റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീപിടിച്ചു. പുതുക്കാട്ടുനിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ആളപായമില്ല. പുത്തൂർ സ്വദേശി രഞ്ജിത്തി ൻ്റെ ഉടമസ്‌ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ്റെ മുൻവശത്തു നിന്ന് പുക ഉയരുകയും പിന്നാലെ...
ദേശീയപാത മുളയം റോഡിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്.
മണ്ണൂത്തി - വടക്കുംഞ്ചേരി ദേശീയപാത മുളയം റോഡിന് സമീപം റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന കാൽനട യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റു. അന്യ സംസ്ഥാനക്കാരനായ സദയകുമാറിനാണ് പരിക്കേറ്റത്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് വന്ന കാറാണ്...
പീച്ചി റോഡ് ജംഗ്ഷനിൽ യുവാക്കൾക്ക് വെട്ടേറ്റു. മൂന്ന് പേർക്ക് സാരമായി പരിക്ക്.
പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കൾക്ക് വെ ട്ടേറ്റു. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷൻ...
ജവഹര്‍ ബാലഭവനിലെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ജനുവരി 12 ന്.
തൃശ്ശൂര്‍ ജവഹര്‍ ബാലഭവനിലെ നവീകരിച്ച ക്ലാസ് മുറികള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനം ജനുവരി 12 ന് രാവിലെ 11 ന് ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിക്കും. ജില്ലാ...
14 ലക്ഷം പേർ ഇനിയും റേഷൻ മസ്റ്ററിംങ് നടത്താൻ ബാക്കി.
കേരളത്തിൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലുള്ളവരിൽ മസ്റ്ററിംങ് നടത്താൻ ബാക്കിയുള്ളത് 14 ലക്ഷത്തോളം പേർ. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലായിട്ടാണ് ഇത്രയും പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. ഇരു കാർഡിലുമായി ആകെയുള്ളത് 1.48 കോടി...