ദേവൻ ഇനി തനിച്ചല്ല..
നോക്കാൻ ആരുമില്ലാത്ത വയോധികന് സംരക്ഷണമൊരുക്കി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്. പരൂർ, മാഞ്ചിറയ്ക്കല്‍ ദേവൻ (68) ആണ് വീട്ടിൽ ഒറ്റപ്പെട്ട് അവശനിലയിൽ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതർ ദേവനെ അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനത്തിലേയ്ക്ക് മാറ്റുകയായിരുന്നു.പുന്നയൂര്‍ക്കുളത്തെ പരൂര്‍...
വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവർ പിടിയിൽ.
കൊരട്ടി വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവർ പിടിയിൽ. കറുകുറ്റി സ്വദേശികളായ തുരുത്തണത്തിൽ സാന്റോ (40), കുളക്കാട്ടിൽ സാബു (36) എന്നിവരെയാണ് പാലിയേക്കര ടോൾ പ്ലാസയ്ക്കു...
ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു..
മലപ്പുറം: നിലമ്പൂരിൽ ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു. ഇതോടെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. ഇതിന് പിന്നാലെ തൃശൂര്‍ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ്...
തൃശൂരിൽ ബൈക്കും കാറും കുട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്..
ചെമ്പൂക്കാവ് മൃഗശാലക്ക് മുന്നിലാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ നിന്നും കഞ്ചാവ് പിടികൂടി..
ചെമ്മാപ്പിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നും 8.5 കിലോ കഞ്ചാവ് പിടികൂടി. വടക്കുംമുറി സ്വദേശി കാട്ടുങ്ങൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ബസിൻ്റെ മുൻവശത്തെ ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 4 പൊതിയിലായാണ്...
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. ..
ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പ്രതിയെ...
മധ്യ ഗുജറാത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നു..
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി...
തളിക്കുളം സ്നേഹതീരം ബീച്ചിൽ സന്ദർശകർക്ക് നിരോധനം..
കേരളത്തിൽ കാലാവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ തീര ദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കടൽ തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ...
ബേക്കറി ജീവനക്കാരൻ മരിച്ച സംഭവം ഓട്ടോ ഡ്രൈവർമാരുടെ പെർമിറ്റ് റദ്ദാക്കുന്നു..
കുന്നംകുളം: ഓട്ടോ ഡ്രൈവർമാർ ആശുപത്രിയിൽ എത്തിക്കാത്തതിനെ തുടർന്ന് കുന്നംകുളം കോമള ബേക്കറിയിലെ ജോലിക്കാരൻ മരിച്ച സംഭവത്തിൽ ഈ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരുടെ പെർമിറ്റ് റദ്ദാക്കുമെന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി...
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദര രോഗ വിഭാഗത്തിൽ ഗുരുതര ചികിത്സാ പ്രതിസന്ധി…
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദര രോഗ വിഭാഗത്തിൽ ഗുരുതര ചികിത്സാ പ്രതിസന്ധി. രാവിലെ ഒപിയിൽ ചികിത്സ തേടിയെത്തിയ രോഗികളിൽ പലരും ഡോക്ടറെക്കണ്ട് വീടുകളിലേക്കു മടങ്ങിയത് വൈകിട്ട് 7ന്. മണിക്കൂറുകളാണ് രോഗികൾ കാത്തുനിന്നത്....
ട്രോളിങ് നിരോധനം: കർശന നിരീക്ഷണം..
കൊടുങ്ങല്ലൂർ ∙ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ടു ഫിഷറീസ് വകുപ്പ് കർശന നിരീക്ഷണം നടത്തും. ജില്ലയുടെ തീരങ്ങളിൽ അഴീക്കോട് മുതൽ അണ്ടത്തോട് വരെ ട്രോളിങ് നിരോധനം അറിയിച്ചു ഫിഷറീസ് വകുപ്പ് പ്രചാരണം നടത്തും.കടലിൽ ഉണ്ടാകാൻ...
സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം 9ന് അർധ രാത്രി തുടങ്ങും…
കൊടുങ്ങല്ലൂർ∙ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം 9ന് അർധ രാത്രി തുടങ്ങും. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഴീക്കോടും എറണാകുളം ജില്ലയിലെ മുനമ്പത്തും ഹാർബർ നിശ്ചലമാകും. മത്സ്യക്ഷാമവും ഭാരിച്ച ഇന്ധനച്ചെലവും കാരണം...




