വാടാനപ്പള്ളിയിൽ യുവാവിന്റെ മ രണം കൊലപാ തകമെന്ന് സൂചന

വാടാനപ്പള്ളി: ബീച്ചിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഇന്ന് നടന്ന പോസ്റ്റുമോർട്ടം പരിശോധനയിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിനുള്ള സാധ്യതയുണ്ടെന്നും സൂചന ലഭിച്ചത്.

വാടാനപ്പള്ളി ബീച്ച് ഫസൽ നഗർ രായംമരക്കാർ വീട്ടിൽ സലാമാണ് മരിച്ചത്. ശരീരമാസകലം മുറിവുകളുണ്ടെന്നും വാരിയെല്ലിന് പൊട്ടലും ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്കുമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്.

ഇന്ന് രാവിലെയാണ് ഫസൽ നഗർ പരിസരത്തെ പറമ്പിൽ സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണ്.