തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശ്ശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. യുവാവിന്റെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന ഭാര്യ വിവരങ്ങൾ ക്വട്ടേഷൻ സംഘത്തിന് കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
തുടർന്ന് അഞ്ചംഗ സംഘം പൊലീസ് ചമഞ്ഞ് ലോഡ്ജിലെത്തി മുറിയിൽ അതി ക്രമിച്ചുകയറി. യുവാവിന്റെയും യുവതിയുടെയും കൈകാലുകൾ തുണികൊണ്ട് കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷം ഇരുവരെയും കാറിൽ കയറ്റി കൊണ്ടു പോയി. തിരുപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ യുവാവിനെ ക്രൂരമായി മർദിച്ചതായും കൈകാലുകൾക്ക് പല ഭാഗത്തും ഒടിവുണ്ടായതായും പൊലീസ് പറഞ്ഞു.
തിരുപ്പൂരിന് സമീപത്തെ ആശുപത്രിക്ക് മുന്നിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘത്തിലെ രണ്ടുപേർ യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി. ഇവർ ചേർന്നാണ് യുവതിയെ പീ ഡിപ്പിച്ചതെന്നാണ് പരാതി.







