ഓഗസ്റ്റ് മാസം ഒന്നാം തിയ്യതി പാലക്കാട് കലക്ടറുടെ സാന്ന്യദ്ധ്യത്തിൽ ആലത്തൂർ എം.പി. കെ .രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ കൂടിയ ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും, ടോൾ കമ്പനി പ്രതിനിധികളുടെയും മീറ്റിംഗിൽ ഉണ്ടായ തീരുമാനങ്ങൾ ടോൾ കമ്പനി ഇതുവരെയായിട്ടും നടപ്പാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് പന്തലാംപാടം സംയുക്ത സമരസമിതിയും വടക്കഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് സെപ്റ്റംബർ 15 നു (ചൊവ്വാഴ്ച ) കാലത്ത് 10 മണിക്ക് ടോൾ പ്ലാസയിൽ ഒരു ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു.
സമരത്തിന് വരുന്നവർ
പുതിയതും പഴയതുമായ വാഹനങ്ങൾ വാങ്ങി പാസിനുള്ള അപേക്ഷ നോക്കിയിട്ടും ഇതുവരെ ലഭിക്കാത്തവർ ടോൾ ബൂത്തിൽ നിന്നും ലഭിച്ച ടോക്കൺ നമ്പർ, വാഹനവും ആവശ്യമായ എല്ലാ രേഖകളുമായും വരേണ്ടതാണ് പന്തലാപാടം സമരസമിതിയും, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റും ചേർന്നാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത് കൂടാതെ വാണിയംപാറ നിവാസികളും കുതിരാൻ ജനകീയ കൂട്ടായ്മ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്







