സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതി പിടിയിൽ..

ചാവക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ വടക്കേക്കാട് മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുനീർ അറസ്റ്റിൽ. കർണാടകയിലെ മൈസൂരിൽ നിന്നാണ് വടക്കേക്കാട് പോലീസ് പ്രതിയെ പിടികൂടിയത്.

മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ 70 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് കേസ്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുനീറിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തൃശൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.