റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 71 കിലോയിലധികം ക ഞ്ചാവുമായി നാല് പേർ അറസ്റ്റിൽ..

kanjavu arrest thrissur kerala

പാലക്കാട്: കേരള സർക്കാരിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 71 കിലോയിലധികം ക ഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മൈനുൽ ഇസ്ലാം (21), മന്നൻ മൊല്ല (38), തോജമ്മൽ എസ്.കെ. (36), നൂർ ഇസ്ലാം (19) എന്നിവരെ അറസ്റ്റ് ചെയ്തു.

ആർപിഎഫ് ക്രൈം വിംഗ്, ആർപിഎഫ് പാലക്കാട്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാലക്കാട് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. പിടികൂടിയ ക ഞ്ചാവിന് വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വില വരും.