
തൃശ്ശൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കണിമംഗലം സ്വദേശിയായ യുവാവിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം പുലരി നഗറിലെ കോലഴി വീട്ടിൽ അഭിജിത്ത് (28) ആണ് അറസ്റ്റിലായത്.
ഓൺലൈൻ സംവിധാനങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. 2024 മുതൽ 2026 വരെയുള്ള കാലയളവിൽ തൃശ്ശൂർ എം.ജി. റോഡിലെ ഗ്രാമീൺ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ബാങ്ക് പാസ്ബുക്കുകൾ, ചെക്ക് ബുക്കുകൾ, മൊബൈൽ ഫോൺ എന്നിവ പൊലീസ് പിടിച്ചെടുത്തു.






