13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും..

thrissur arrested

ഇരിങ്ങാലക്കുട: 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര സ്വദേശിയായ കൊളമാവിൽ വീട്ടിൽ രജീഷ് (44) നെയാണ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പിഴത്തുക അടച്ചാൽ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി നിർദേശിച്ചു. 2018 സെപ്റ്റംബർ മുതലാണ് സംഭവങ്ങൾ നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിജീവിതയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ ശ്രീജ, പൗലോസ്, എ.എസ്.ഐമാരായ വിനോദ്, ടി. അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.