ജോലിസ്ഥലത്ത് മാനസിക പീഡനം. തൃശൂർ വനിതാ വാച്ചർ ജീ വനൊടുക്കി. 

ചെമ്പുച്ചിറ സ്വദേശി  42 വയസ്സുള്ള മഞ്ജുഷയാണ് ജോലിസ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഫാക്ടറിയിലെ 3 മേൽ ഉദ്യോഗസ്ഥരാണ് തൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതിയ ആ ത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഫാക്ടറിക്ക് 500 മീറ്റർ മാറിയുള്ള വൈദ്യുത ടവറിലാണ് കഴിഞ്ഞദിവസം മഞ്ജുഷയെ ജീ വനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഫാക്ടറിയിലെ വാച്ചർ ആയിരുന്ന മഞ്ജുഷയെ 20 ദിവസമായി പുറമേയുള്ള തോട്ടത്തിലേക്ക് തനിച്ചാണ് ജോലിക്ക് അയക്കുന്നത്. ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ജോലിക്ക് പോകുന്നതുമൂലമുള്ള പ്രയാസത്തിലായിരുന്നു മഞ്ജുഷ. കഴിഞ്ഞ ജൂലൈയിൽ ജോലിക്കിടെ മറ്റൊരു മാനേജ്മെൻ്റ് സ്ഥാഫിൽ നിന്ന് അനുമതി വാങ്ങി 15 മിനിറ്റ് പുറത്തു പോയിരുന്നു. ഇതേ തുടർന്ന് മാനേജ്മെൻ്റിലെ ആൽബിൻ എന്നയാൾ മഞ്ജുഷയുടെ ഫോണിലേക്ക് അസഭ്യ മെസേജ് അയച്ചിരുന്നു. ഇതിനെതിരെ പരാതി നൽകുമെന്ന് മഞ്ജുഷ പറഞ്ഞിരുന്നു.

ഇതിന് ശേഷമാണ് ആൽബിനും മറ്റ് സ്റ്റാഫുകളായ വർഗീസ്, ബെന്നി എന്നിവരും ചേർന്ന് മാനസിക പീ ഡനം നടത്തിയിരുന്നതായി ആത്മഹത്യ കുറിപ്പിൽ മഞ്ജുഷ പറയുന്നുണ്ട്. ആൽബിൻ പലതവണ ഇവരെ കോർട്ടേഴ്സിലെ വീട്ടുജോലി നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ചതായും പറയുന്നു. 3 വർഷം മുൻപ് ജോലിക്കിടെ സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടൻന്ന് ഫാക്ടറി കോമ്പൗണ്ടിലാണ് ഇവർ വാച്ചറായി ജോലിചെയ്തിരുന്നത്.

അസുഖബാധിതയായ മഞ്ജുഷക്ക് ഒറ്റയ്ക്ക് പുറത്തുപോയി ജോലിയെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് അറിയാവുന്ന മാനേജ്മെമെൻ്റിലെ മൂന്നു പേരാണ് ഇവരെ ഒറ്റക്ക് കാടിന് സമീപത്തുള്ള തോട്ടത്തിലേക്ക് ജോലിക്കയച്ചത്. മാനസികമായി പീഡിപ്പിക്കുന്നതിനാണ് പുറമേയുള്ള ജോലിക്ക് അയച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃത ദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ജുഷയുടെ മരണത്തെ തുടർന്ന് കുണ്ടായി എസ്റ്റേറ്റിൽ ഇന്ന് തൊഴിലാളികൾ പണിമുടക്കിലാണ്.