
തൃശൂർ: മലബാർ എക്സ്പ്രസ് ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പ് മോഷ്ടിച്ച പ്രതിയെ തൃശൂർ റെയിൽവേ പൊലീസ് പിടികൂടി. തമിഴ്നാട് തേനി കമ്പം പുത്തൻപാളയം സ്വദേശി ശങ്ഖിലി മുത്തു (37) ആണ് പിടിയിലായത്. സെപ്റ്റംബർ 21-ന് പുലർച്ചെ ട്രെയിൻ നമ്പർ 16630 മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്നും കഴക്കൂട്ടത്തിലേക്ക് യാത്രക്കാരിയുടെ ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മോഷണം പോയത്.
സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ തൃശൂർ റെയിൽവേ പ്ലാറ്റ്ഫോമിന്റെ തെക്കുവശം വഴി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.







