അമേരിക്കയിൽ കൊല്ലപ്പെട്ട യുവതികളുടെ മൃ തദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും..

അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃത ദേഹങ്ങൾ 21ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തി ലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃ തദേ ഹങ്ങളാണു നിയമനടപടികൾ പൂർത്തിയാക്കി രാവിലെ 8ന് എത്തിക്കുക.

അഞ്ജനയുടെ ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 10ന് അഞ്ജനയുടെ ഭർത്താവ് വിജേഷിന്റെ വിലങ്ങന്നൂരിലെ വസതിയിൽ എത്തിക്കും. തുടർന്ന് 11 മണിയോടെ പാണഞ്ചേരിയിലുള്ള സ്വവസതിയിൽ എത്തിച്ച് സസ്‌കാര ചടങ്ങുകൾ നടത്തും.

അഞ്ജനയും ആൻമേരിയും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ഇപ്പോഴും പൊലീസ്കസ്‌റ്റഡിയിലാണ്. സാൻ്റാക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിലാണ് അനിലയെ പാർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം 28നായിരുന്നു കൊല പാതകം. പോസ്റ്റ‌്മോർട്ടം, എംബാം, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണു മൃത ദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.