
പട്ടിക്കാട്: കല്ലിടുക്ക്–തെക്കുംപാടം–മയിലാട്ടുംപാറ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിക്കുമെന്ന് കെ. രാജൻ എം എൽ എ അറിയിച്ചു. ഡിസംബർ മാസത്തോടെ റോഡ് പണി പൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും എം എൽ എ പറഞ്ഞു.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കളക്ടർ, എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അധികൃതർ, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
റോഡ് പണി എത്രയും വേഗം ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് യോഗത്തിൽ കെ. രാജൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബുധനാഴ്ച നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും ഡിസംബറോടെ പണി പൂർത്തീകരിക്കാനും അധികൃതർ ഉറപ്പ് നൽകിയത്.
പാണഞ്ചേരി പഞ്ചായത്തിലെ മറ്റ് PMGSY റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് ജനങ്ങൾക്കായി സമർപ്പിക്കണമെന്നും കെ. രാജൻ എംഎൽഎ ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് അധികൃതരും പങ്കെടുത്തു.





