
തൃശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയായ നൃത്താധ്യാപിക കൊ ല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പോലീസിൽ കീഴടങ്ങി. മലപ്പുറം ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് ചെറുതുരുത്തിയിലെ ഹന്ന റെസിഡൻസിയിൽ കൊ ല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ തേഞ്ഞിപ്പാലം സ്വദേശി വിജീഷ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജീഷിന്റെ പേരിൽ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മ രണ വിവരം പുറത്തറിയുന്നത്. വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിൽ വിവാഹകാര്യത്തെച്ചൊല്ലി തർക്കമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ധനലക്ഷ്മി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിർബന്ധിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതി തേഞ്ഞിപ്പാലം പോലീസിൽ കീഴടങ്ങിയ വിവരം ലഭിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് തുടരനടപടികൾ സ്വീകരിച്ചുവരികയാണ്.







