തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 61-കാരൻ മ രിച്ചു..

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിലേക്ക് ചാടി 61-കാരൻ മരി ച്ചു. പുത്തൂർ പൊന്നൂക്കര സ്വദേശി ശശാങ്കനാണ് മ രിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ, കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ശശാങ്കൻ ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ റെയിൽവേ പോലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.