
തിരുവനന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്ഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെന്‍ഷനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. അടുത്ത മാസം മൂന്നിനം പെന്ഷൻ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.





