സ്കൂളിലെ പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്ന് വൻ മോഷണം

തൃശൂർ കൊടുങ്ങല്ലൂരിലെ കോതപറമ്പ് വാസുദേവ വിലാസം യു.പി. സ്കൂളിൽ വൻ മോഷണം. സ്കൂളിലെ പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്ന് അഞ്ച് ചാക്ക് അരിയും പാത്രങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

കുക്കറുകൾ, വലിയ പാത്രങ്ങൾ, മിക്സി തുടങ്ങി നിരവധി സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.