പെൻഷൻ മസ്റ്ററിംഗ്: ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അവസരം..

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവർക്ക് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ പെൻഷൻ മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് ചെയ്യാത്തവരുടെ പെൻഷൻ തൽക്കാലം തടയില്ലെന്ന് അധികൃതർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ വഴിയും ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകൾ വഴിയും എല്ലാവർക്കും മസ്റ്ററിംഗ് നടത്താവുന്നതാണ്.പെൻഷൻ മുടങ്ങാതിരിക്കാൻ ഈ കാലയളവിനുള്ളിൽ ഗുണഭോക്താക്കൾ നിർബന്ധമായും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.