എംഡിഎംഎ യുമായി തൃപ്രയാറിൽ രണ്ട് പേർ പിടിയിൽ.

വലപ്പാട് തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ വലപ്പാട് പോലീസ് പിടികൂടി.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം തൃപ്രയാറിൽ നടത്തിയ വാഹന പരിശോധനക്കിടെ പ്രതികളായ കരുവന്നൂർ നെടുമ്പുരക്കൽ ഷമീർ (39), പനംകുളം വെളിയത്തു വീട്ടിൽ രാജീവ് (45) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും എംഡിഎമ്മും കണ്ടെടുത്തു.