കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ.

വടക്കാഞ്ചേരി : കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ. വേലൂർ തലക്കോട്ടുകര എരടങ്ങാട് വീട്ടിൽ ശ്യാമപ്രസാദ് (32) ആണ് വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തത്. ലഹരിക്കടിമയായ ശ്യാമപ്രസാദ് നിരന്തരം വീട്ടുകാരോട് പണം ആവശ്യപ്പെടാറുണ്ട്.

പണം നൽകാത്തതിനെ തുടർന്നായിരുന്നു ആക്രമണം. പണം നൽകാത്തതിന് നേരത്തെയും ഇയാൾ മാതാപിതാക്കളെ ആക്രമിച്ചിട്ടുണ്ട്. തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിൽ സെക്യൂരിറ്റി ജോലിചെയ്താണ് രവീന്ദ്രൻ കുടുംബം പുലർത്തുന്നത്. പോലീസ്