യുവതി മരിച്ച സംഭവതിൽ ബി.ജെ.പി പ്രതിഷേധം…. 12 പ്രവർത്തകർക്കെതിരെ കേസെടുത്തു…

കുന്നംകുളം: താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം ചൂണ്ടൽ വെള്ളാടമ്പിൽ വിനോദ് ഭാര്യ ശ്രീജ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡുകൾ തള്ളിനീക്കി ആശുപത്രിയുടെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് സുഭാഷ് പാക്കത്ത് ഉൾപ്പെടെയുള്ള 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി മരിച്ച സംഭവത്തെ ഇതുവരെയും പ്രതികരിക്കാനോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.