5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.

zikka_virus_thrissur_news_vartha

ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിൽ കേരളത്തിൽ അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. . ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോൾ 28 ആയി. കുന്നകുഴി,പട്ടം, കിഴക്കേക്കോട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ 2പേര്‍ക്കും രോഗം ബാധിച്ചു. 35, 28, 33, 44 വയസ് പ്രായക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

SNOW VIEW

ഇതില്‍ 4 പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ചതാണ്. ഒരു സാമ്പിള്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് എടുത്തതാണ്. ഇതോടൊപ്പം 16പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇന്ന് സികവൈറസ് അവലോകന യോഗം ചേരുന്നുണ്ട്.