രൂക്ഷമായ വെള്ളക്ഷാമം.. ജനങ്ങൾ വെള്ളം കിട്ടാതെ വലയുന്നു…

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ രൂക്ഷമായ വെള്ളക്ഷാമം അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്ന് നാട്ടുകാരുടെ പരാതി. 8, 9, 10 എന്നീ വാർഡുകളിലെ ജനങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. ഭാരതപ്പുഴ പള്ളം പമ്പ് ഹൗസിൽ നിന്നാണ് വെള്ളം ഇവിടേക്ക് എത്തുന്നത് ദിവസങ്ങളായി ഇവിടുത്തെ രണ്ട് മോട്ടോറുകളും കേടായതിനെ തുടർന്ന് ദിവസങ്ങളായി ഇവിടേക്ക് വെള്ളം എത്തിയിട്ട്.

ജനങ്ങൾ പഞ്ചായത്ത് അംഗങ്ങൾ പ്രതി നിധികളും വാട്ടർ അതോറിറ്റി അംഗങ്ങളോടും പരാതി പറഞ്ഞതിനെ തുടർന്ന് കടങ്ങോട് കുടി വെള്ള പദ്ധതിയിൽ നിന്നും താൽക്കാലികമായി വെള്ളം എത്തിച്ചിരുന്നത്. എന്നാൽ അവിടുത്തെ മോട്ടോറും കേടായതിനാൽ ഇപ്പോൾ വെള്ളം കിട്ടുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ അതോറിറ്റി പ്രവർത്തകരോട് അടിയന്തരമായി പ്രശ്നം പരിഹരിക്കണം എന്ന് പറഞ്ഞെങ്കിലും യാതൊരു വിധ പ്രതികരണവും ഇല്ല.