വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്..

ഒല്ലൂർ കമ്പനിപ്പടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അമലനഗർ കുരുതുകുളങ്ങര വീട്ടിൽ മേരി ഫ്രാൻസിസ്, കാരാഞ്ചിറ തോട്ടപ്പള്ളി വീട്ടിൽ അജീഷ്, അമലനഗർ കുരുതുകുളങ്ങര വീട്ടിൽ മെൽവിൻ ഫ്രാൻസിസ്, എന്നിവർക്കാണ് പരിക്കേറ്റത്.

കേരളാവിഷന്‍ അറിയിപ്പ്..

ട്രായ്‌യുടെ പുതിയ താരിഫ് ഓര്‍ഡര്‍ (എന്‍.ടി.ഒ.-3) ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തിലായതിനാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ പേ ചാനല്‍ നിരക്കുകളില്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. ആയതിനാല്‍ കേരളാവിഷന്‍ ഡിജിറ്റല്‍ ടി.വിയില്‍ നിന്നും ബ്രോഡ്കാസ്റ്റര്‍മാര്‍ ചില ചാനലുകള്‍ സ്വിച്ച്...

ശിവരാത്രി പ്രമാണിച്ച് രണ്ട് തീവണ്ടികൾ ആലുവയിലേക്ക് നീട്ടി..

ഷൊർണൂരിൽ നിന്ന് ശനിയാഴ്ച രാത്രി 10.10-ന് തൃശ്ശൂർക്ക് പോകുന്ന എക്സ്പ്രസ് ട്രെയിൻ ശിവരാത്രി പ്രമാണിച്ച് ആലുവ വരെ ദീർഘിപ്പിച്ചു. ഒല്ലൂർ, പുതുക്കാട്, നെല്ലായി, ഇരിങ്ങാലക്കുട, ചാലക്കുടി, ഡിവൈൻ നഗർ, കൊരട്ടി അങ്ങാടി, കറുകുറ്റി,...

കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.

തൃപ്രയാർ: ദേശീയപാത 66ൽ നാട്ടിക എം.എ. പ്രൊജക്റ്റിനു മുന്നിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ചിറ്റാട്ടുകര സുഹത്തനത്ത് വീട്ടിൽ അബദുൾ ജബ്ബാർ (62), ഭാര്യ മൈമൂനത്ത് (48), മകൻ അബ്ദുൾ വഹിദ് (18),...

പാലക്കാട് നിന്നും കാണാതായ പ്ളസ് ടു വിദ്യാർത്ഥിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി..

തൃശൂർ: പാലക്കാട് നിന്നും കാണാതായ പ്ളസ് ടു വിദ്യാർത്ഥിയെ തൃശൂർ നഗരത്തിലെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പെഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ മുഹമ്മദ് അനസ് (17) ആണ്...

കരൾ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന തൻവിക മരണത്തിനു കീഴടങ്ങി.

അരിമ്പൂർ: കരൾ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള തൻവിക മരണത്തിനു കീഴടങ്ങി. അരിമ്പൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന പെരിങ്ങായി സുരേഷ് കുമാറിന്റെയും അഞ്ജലിയുടെയും മകൾ തൻവികയുടെ കരൾ ജന്മനാ തകരാറിലായിരുന്നു. നിർദ്ധന...

കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി..

ഇരിങ്ങാലക്കുട: കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരയാണ് തൂങ്ങി മരിച്ച നിലയിൽ വീട്ടിൽ...

ചെമ്പൂത്രയിൽ കമ്പി കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ : കമ്പി കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു ദേശീയ പാത ചെമ്പൂത്രയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന കമ്പികൾ കുത്തിക്കയറിയാണ് യുവാവ് മരണപ്പെട്ടത്. മരണപ്പെട്ട ശ്രദേഷ് (21വയസ്സ്) മണപ്പാടം സ്വദേശിയാണ്.

തൃശൂരിൽ ഷോപ്പിലെ ചില്ല് വാതിലിൽ തലയിടിച്ചു വൃദ്ധൻ മരിച്ചു.

തൃശൂർ ചാവക്കാട് മണത്തലയിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ചു വൃദ്ധൻ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹം ചില്ലുവാതിലിൽ തലയിടിച്ചു പിന്നിലേക്കു പാർക്ക് ചെയ്തകാറിനരികിലേക്ക് മലർന്നു വീഴുകയായിരുന്നു. സംഭവത്തിന്റെ...

പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന തൃശൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന്‌ തീപിടിച്ചു.

തൃശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന തൃശൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന്‌ തീപിടിച്ചു. ഡ്രൈവർ സീറ്റിനടുത്ത് മുൻവശത്തെ എഞ്ചിൻ ഭാഗത്ത് നിന്നും ആണ് തീ പടർന്നു തുടങ്ങിയത്. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് തൊട്ടടുത്ത പെട്രോൾ പമ്പിൽ...

12 പവനടങ്ങിയ പഴ്സ് ബസ് യാത്രയ്ക്കിടയിൽ മോഷണം പോയതായി പരാതി..

ഇരിങ്ങാലക്കുട: 12 പവനടങ്ങിയ പഴ്സ് ബസ് യാത്രയ്ക്കിടയിൽ മോഷണം പോയതായി പരാതി. പുല്ലൂർ പൊഴോലിപ്പറമ്പിൽ ജോയിയുടെ ഭാര്യ സിൽജയുടെ ഹാൻഡ് ബാഗിനുലെ മിനി ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് തടവള, പാദസരം, അരഞ്ഞാണം, കമ്പിവള,...
thrissur-medical-collage

തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോഫീ ഹൗസ് പൊളിച്ചു..

തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫീ ഹൗസ് കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആശുപത്രി അധികൃതർ പൊളിച്ചു നീക്കി.
error: Content is protected !!