തൃശൂരിൽ ഷോപ്പിലെ ചില്ല് വാതിലിൽ തലയിടിച്ചു വൃദ്ധൻ മരിച്ചു.

തൃശൂർ ചാവക്കാട് മണത്തലയിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ചു വൃദ്ധൻ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹം ചില്ലുവാതിലിൽ തലയിടിച്ചു പിന്നിലേക്കു പാർക്ക് ചെയ്തകാറിനരികിലേക്ക് മലർന്നു വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി യിൽ നിന്നും.

ഡ്രൈ ഫ്രൂട്ട്സ് ഷോപ്പിൽ സാധനം വാങ്ങാൻ എത്തിയ ഉസ്മാൻ, കടയുടെ ഉള്ളിലേക്കു നടന്നു കയറവെ ചില്ല്വാതിൽ കാണാതെ പെട്ടെന്ന് തലയിടിച്ച് മലർന്നടിച്ചു പുറകിലേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ഉസ്മാൻ.