ഗതാഗത നിയന്ത്രണം..
പാവറട്ടി സെന്റർ മുതൽ പാവറട്ടി പള്ളി വരെ പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡ് പുനരുദ്ധാരണം ചെയ്യുന്ന പ്രവൃത്തി ഏപ്രിൽ 13ന് ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
ഒട്ടോയും കാറും കുട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്.
ചെമ്പൂക്കാവിൽ ഒട്ടോയും കാറും കുട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ഒട്ടോ ഡ്രൈവർ കുറ്റൂർ സ്വദേശി രാജേന്ദ്രൻ ഒട്ടോ യാത്രക്കാരി വിയ്യൂർ സ്വദേശിനി കൺമണി ജെയ്സൺ, എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ...
അക്ഷയ തൃതീയക്ക് മെഗാ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്..
ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. അക്ഷയ തൃതീയയുടെ ഐശ്വര്യപൂര്‍ണമായ അവസരത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഓരോ...
കലക്ടറേറ്റിൽ മാസ്ക് നിർബന്ധം…
കലക്ടറേറ്റിൽ ഇന്ന് മുതൽ മാസ്ക് നിർബന്ധമാക്കി. എല്ലാ ജീവനക്കാരും ഇന്നു മുതൽ മാസ്ക് ധരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കലക്ടർ അറിയിച്ചു. കലക്ടറേറ്റിൽ എത്തുന്ന പൊതു ജനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാസ്ക്...
വേതനം കൂട്ടി കൂടുതൽ ആശുപത്രികൾ..
തൃശ്ശൂരിൽ ആറ് ആശുപത്രികൾ കൂടി നേഴ്സുമാരുടെ വേതനം കൂട്ടി. കൂട്ടിയ ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. വെസ്റ്റ് ഫോർട്ട്, സൺ, അമല, ജൂബിലി, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം കൂട്ടിയത്....
ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാശ്രമം..
ചാലക്കുടി പോലീസ് കസ്റ്റഡിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫർമറിൽ കയറുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തെറിച്ച് വീണ് പരിക്കേറ്റു. ചാലക്കുടി സ്വദേശിയായ ഷാജിക്കാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഞ്ചാവുമായി മൂന്നുപേർ പിടിയിൽ…
കൊടുങ്ങല്ലൂർ എടവിലങ്ങ് ബേബി ഗിരിജ റോഡിൽ 200 ഗ്രാം കഞ്ചാവുമായി മൂന്നുപേർ എക്സൈസിന്റെ പിടിയിൽ ഒരാൾ ഓടിരക്ഷപ്പെട്ടു. പടിഞ്ഞാറേ വീട്ടിൽ സാദ്, കാതിയാളം ഇളംതുരുത്തി വീട്ടിൽ സൂരജ്, ലോകമലേശ്വരം ആശാൻ നഗർ പുളിക്കലകത്ത്...
മകൻ അച്ഛനെ കൊലപ്പെടുത്തി..
കോടന്നൂർ ആര്യംപാടത്ത് മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മൽ വീട്ടിൽ ജോയ് (60) ആണ് മരിച്ചത്. മകൻ റിജോ ചേർപ്പ് പോലീസിന്റെ കസ്റ്റഡിയിൽ.
കലാമണ്ഡലം ദേവകി അന്തരിച്ചു..
ഓട്ടൻതുള്ളൽ കലാകാരി കലാമണ്ഡലം ദേവകി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്. തുള്ളൽക്കലയിലെ ആദ്യ വനിത കൂടിയാണ് കലാമണ്ഡലം ദേവകി. ക്ലാസ്സിക്കൽ നൃത്തവും കഥകളിയും ചെയ്തിരുന്നു.
ഇന്നലെയും രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിൽ..
ഇന്നലെയും രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിലാണ്, 1404 കേസുകൾ. ഹിമാചൽപ്രദേശാണു രണ്ടാമത്: 212 കേസുകൾ. കേരളത്തിൽ 8229 ആക്ടീവ് കേസുകൾ ഉണ്ട്. ഇന്നലെ 500 പേർ കോവിഡ് മുക്തരായി. നേരത്തെ...
വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു.. യുവാവിന് ദാരുണാന്ത്യം..
ദേശീയപാത 66 വാടാനപ്പള്ളി തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും മിനി ടെമ്പോയും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ചു. ബൈക്ക് യാത്രികനായ ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്വാൻ (25) ആണ് മരിച്ചത്....
വേനൽ മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചു. കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി പുനലൂരിലും മഴ പെയ്തിരുന്നു. കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ തിങ്കളാഴ്ച വേനൽ മഴ പെയ്തതായി കാലാവസ്ഥ...








