പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന തൃശൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന്‌ തീപിടിച്ചു.

തൃശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന തൃശൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന്‌ തീപിടിച്ചു. ഡ്രൈവർ സീറ്റിനടുത്ത് മുൻവശത്തെ എഞ്ചിൻ ഭാഗത്ത് നിന്നും ആണ് തീ പടർന്നു തുടങ്ങിയത്.

ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്നും ഫയർ എക്സ്റ്റിംഗുഷർ മറ്റും കൊണ്ട് വന്ന്  തീ അണക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിരുന്നു.