എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ.
ദേശീയപാത കുതിരാനിൽ സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് ഏകദേശം180 ഗ്രാം എം ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ...
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി..
തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ യുവതി പ്രസവിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സെക്കന്തരബാദിലേക്ക് പോകുന്നതിനായി എത്തിയ യുവതിയാണ് പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ ഒല്ലൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം രൂപ ഓൺലൈൻ വഴി...
വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. 'ഗോൾഡ് മാൻ സാച്ച്‌സ്' കമ്പനിയിൽ ഉന്നതജോലി ഉള്ളവരാണെന്നും ട്രേഡിംഗ് ടിപ്പ്സ് തരാമെന്നും പറഞ്ഞാണ് യുവതിയുമായി തട്ടിപ്പ്...
ഒരേ ദിവസം രണ്ട് മാലപൊട്ടിക്കൽ പ്രതി പിടിയിൽ.
തൃശ്ശൂർ : ഒരേ ദിവസം രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടങ്ങളിൽ നിന്ന് മാലപൊട്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊട്ടാരക്കര നീലേശ്വരം പ്രസന്ന മന്ദിരത്തിൽ റിഷഭ് പി. നായർ (28) ആണ് പിടിയിലായത്....
കൊല്‍ക്കത്ത ബലാത്സം ഗക്കൊല: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, ചൊവ്വാഴ്ച പരിഗണിക്കും..
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആർ.ജി. കർ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സുപ്രീംകോടതി...
സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത.
കേരളത്തിൽ തീവ്രമഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പു നൽകി. തിങ്കളാഴ്ച പത്തനംതിട്ടയിലും എറണാകുളത്തും ഓറഞ്ച് മുന്നറിയിപ്പാണ്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,...
4 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന്; കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും…
മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വയനാട്, തൃശൂർ, പാലക്കാട്, ചേരക്കര മണ്ഡലങ്ങളിലേക്കുള്ള...
തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു.
തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
ഗതാഗത നിയന്ത്രണം..
തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിലെ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെ റോഡിലെ കുഴികള്‍ അടക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 15) മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍...
ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു..
ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, രക്ഷിതാക്കളുമായും ക്യു.ഐ.പി യോഗത്തിലുമടക്കം...
മണികണ്ഠേശ്വരത്ത് സ്കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം..
വടക്കേകാട്: മണികണ്ഠേശ്വരത്ത്
സ്കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. യുവതിക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരി പുന്നയൂർക്കുളം ഉപ്പുങ്ങൽ സ്വദേശിനി തെക്കേപാട്ടയിൽ വീട്ടിൽ മിസ്ന (34) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ കുന്നംകുളത്തെ സ്വകാര്യ...
നെടുമ്പാശ്ശേരിയിൽ സുരക്ഷാപരിശോധന കർശനമാക്കി.. യാത്രക്കാർ നേരത്തേ എത്തണം..
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് നിർദേശം. ഭീകരാക്രമണ സാധ്യത മുൻനിർത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ മുന്നറിയിപ്പുപ്രകാരം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നതിൻ്റെ...








