ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചു കൊന്നു..
പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ച് കൊന്നു. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്....
രണ്ട് പോലീസുകാർ മരിച്ചനിലയിൽ..
പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ രണ്ട് പോലീസുകാർ മരിച്ചനിലയിൽ. അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ മുതൽ ഇരുവരെയും കാണാനില്ലായിരുന്നു.
പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഷട്ടർ തുറക്കും..
പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാ ണെന്ന് കലക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള അറിയിപ്പ്…
തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിൽ ഉണ്ടായിരുന്ന 2 ഡോക്ടർമാരിൽ ഒരു ഡോക്ടർ സ്ഥലം മാറ്റം ലഭിച്ച് പോയി അതിനാൽ യൂറോളജി വിഭാഗത്തിലേക്കുള്ള ഒ.പി ടിക്കറ്റ്, യൂറോളജി ഒ.പി ദിവസം ഇന്ന്...
വടക്കഞ്ചേരി സ്വദേശി വാണിയംപാറ പ്ലാക്കോട് പീച്ചി റിസർവോയറിൽ പെട്ട് യുവാവ് മരിച്ചു..
വാണിയംപാറ പ്ലാക്കോട് പീച്ചി റിസർവോയറിൽ പെട്ട വടക്കഞ്ചേരി പീടികപറമ്പിൽ നഗറിൽ മാളിയേക്കൽ ജോയി മകൻ ജിബി (23) ആണ് മരിച്ചത്. സഹോദരൻ സിജുവാണ് രക്ഷപ്പെട്ടത്.ഫോട്ടോ എടുക്കാൻ മറുകരക്ക് നീന്തുമ്പോൾ ചെളിയിൽ താഴുകയായിരുന്നു എന്ന്...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത..
സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...
കുട്ടികൾക്ക് സൗജന്യ യോഗ ക്ലാസ്..
തൃശൂർ: ജില്ലാ യോഗാ അസോസിയേഷൻ കുട്ടികൾക്ക് മാത്രമായി സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കും. ബുധൻ മുതൽ 31 വരെ രാവിലെ ഒമ്പതുമുതൽ 10വരെയാണ് ക്ലാസ്. ഫോൺ: - 9495 552 709.
ബൈക്കിനു പുറകിൽ ഇരുന്നു ഉറങ്ങിയ ആൾക്ക് ദാരുണാന്ത്യം…
പട്ടിക്കാട്: ചെമ്പൂത്രയിൽ ഭാരത് പെട്രോൾ പമ്പിനു സമീപം ബൈക്കിനു പുറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആൾ ഉറങ്ങി ബൈക്കിൽ നിന്നു വീണു മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിനും പരിക്കേറ്റു. തമിഴ്നാട്...
ജില്ലയിൽ റെഡ് അലേർട്ട്.. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു…
ജില്ലയിൽ റെഡ് അലേർട്ട്.. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊടകരയിൽ 20 ഓളം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിലാണ് കൊടകര എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. കൊടകര ഗവ.എൽ...
ചേറ്റുവയിൽ വാഹനപകടത്തിൽ ബൈക്ക് യാത്രകരായ ദമ്പതികൾ മരിച്ചു..
ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി മുനൈഫ് (30) ഭാര്യ സുവെബ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ചേറ്റുവ ഗവൺമെൻ്റ് യു.പി.സ്കൂളിന് സമീപത്തായിരുന്നു...
ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്…
അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്. തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്. കല്ലാർ, പൊന്മുടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ജാഗ്രതാ നിർദേശം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായിരിക്കണം: കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാനും നിർദേശം…
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡി.ജി.പി അനിൽകാന്തിന്റെ ജാഗ്രതാ നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും...








