പോലീസിന്റെ നന്മക്ക് വരകളിലൂടെ സല്യൂട്ട്..

കൊടുങ്ങല്ലൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ അക്ഷയ് ബിനോയ് ലോക്ക് ഡൗൺ കാലത്തെ തന്റെ വിരലുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന തിരക്കിലാണ്. മുന്നൂറോളം ചിത്രങ്ങൾ ഇതിനകം വരച്ച അക്ഷയ് ഇൗ ലോക്ക്‌ ഡൗൺ...

ഇന്ത്യയിൽ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടുന്നത് പരിഗണനയില്‍.

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍...

ഇന്നും സംസ്ഥാനത്ത് കോവിഡില്ല; ഒരാള്‍ രോഗമുക്തി നേടി…

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം...

വെള്ളംകുടി മുട്ടിക്കാതെ വാട്ടർ അതോറിറ്റി..

ലോക്ക് ഡൗൺ കാലത്തും കേരള വാട്ടർ അതോറിറ്റി തൃശ്ശൂർ സർക്കിളിന് കീഴിലുള്ള എല്ലാ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ളവിതരണം കാര്യക്ഷമമായി മുടങ്ങാതെ നടത്തുന്നുണ്ട്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ, മോട്ടോർ പമ്പ് സെറ്റുകളുടെ കേടുപാട് തീർക്കൽ...

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ…

കുന്നംകുളത്ത്‌ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പോലീസിന്റെ പിടിയിലായി. കുന്നംകുളം.പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. സുരേഷ് നടത്തിയ വാഹന പരിശോധനയിലാണ് 6000 പായ്ക്കറ്റ് വീര്യംകൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കല്ലുംപുറം ചൂളിപ്പുറത്ത്...

സൗജന്യ മാസ്ക് വിതരണവുമായിഎം.പി. ബെന്നി ബഹനാന്…

കയ്‌പമംഗലത്തെ ആശുപത്രികകള്‍, പോലീസ് സ്റ്റേഷനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, നഗരസഭാ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ചാലക്കുടി എം.പി. ബെന്നി ബഹനാന്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍...

തിരുവാതിര ശീലുകളിലൂടെയും ബോധവത്കരണം…

ലോകം മുഴുവൻ കോവിഡിനെ സർവ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുകയാണ്. ലോക്ക് ഡൗണിലും കലയിലൂടെ പ്രതിരോധത്തിന്റെയും ബോധവത്കരണത്തിന്റെയും പടപ്പാട്ടാവുകയാണ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങളുടെ തിരുവാതിരക്കളി. കൈ കഴുകുന്നതിന്റെയും മുഖം മറക്കുന്നതിന്റെയും...

പത്ത്, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മെയ് 21 നും 29 നും ഇടയിൽ...

പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ നടത്താൻ ബാക്കിയുള്ള പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടക്ക് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം മെയ് 13-ന് ആരംഭിക്കും....

ദുരിതം തീർക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടിയും…

മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി രൂപ സംഭാവന നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി ജില്ലാ കളക്ടർ...

കോർപറേഷൻ ഫുട്ബോൾ മൈതാനം ഇനി തിളങ്ങും..

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കേടുപാടുകൾ തീർത്ത് മനോഹരമാകാൻ ഒരുങ് ങുകയാണ്. ഐ-ലീഗ് ഉൾപ്പെടെയുള്ള ദേശീയ ഫുട്‌ബോൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനം നവീകരിക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ മൈതാനത്തെ കൃത്രിമ പുൽത്തകിടി...

ചുരുങ്ങിയ ചിലവിൽ ഭക്ഷണം വിളമ്പാൻ പൊയ്യയിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു..

കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ഹോട്ടല്‍ പൊയ്യയില്‍ പ്രവര്‍ത്ത നമാരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലില്‍ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. പാഴ്സലായി വീടുകളില്‍ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് നിരക്ക്. ലോക്ക്ഡൗണ്‍ ആയതിനാൽ...

ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം കിറ്റുകളുമായി സപ്ലൈകോ…

താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം ഭക്ഷ്യധാന്യക്കിറ്റുകളുമായി സപ്ലൈകോ. ഭക്ഷ്യധാന്യങ്ങൾ നൽകാൻ ആവശ്യമായ കിറ്റുകളുടെ പാക്കിംഗ് തൃശ്ശൂർ ഡിപ്പോയുടെ കീഴിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റു കളിലുമായി പുരോഗമിക്കുന്നുണ്ട്....
error: Content is protected !!