police-case-thrissur

ലഹരി മരുന്നുമായി തൃശ്ശൂർ സ്വദേശി പിടിയിൽ.

ചേർത്തലയിൽ മൂന്നുലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ. 28 ഗ്രാം എംഡിഎംഎ, 27 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. തൃശ്ശൂർ അന്തിക്കാട് സ്വദേശി എം.എസ് സംഗീത് (34) ആണ് അറസ്റ്റിലായത്.

കതിന പൊട്ടി 4 പേർക്ക് പരിക്ക്..

വരവൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കതിന പൊട്ടി 4 പേർക്ക് പരിക്കേറ്റു. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർക്ക് 50...

വടക്കാഞ്ചേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ഉത്രാളിക്കാവ് പൂരം സാമ്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ മുതൽ മുള്ളൂർക്കര വരെ ഇന്ന് വൈകുന്നേരം 7 മണി മുതൽ 10മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചേലക്കര ഭാഗത്ത്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു..

ചാവക്കാട് കരുവാരക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. നാട്ടുകാർ വെള്ളമൊഴിച്ച് തീ അണച്ചു.

വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു..

ചങ്ങരംകുളം: വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ (13)ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച...

മെഷീനിൽ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു.

വെള്ളാങ്ങല്ലൂര്‍ വെളയനാട് റോഡ് പണിക്കിടെ കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റ് മെഷിനീല്‍ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി വര്‍മ്മാനന്ദകുമാര്‍ (19) ആണ് മരിച്ചത്.

ഉത്രാളിയിലും മച്ചാടും മാലിന്യസംസ്‌ക്കരണ ഉപാധികളുടെ പ്രദർശനവുമായി ജില്ലാ ശുചിത്വ മിഷൻ…

ഉത്രാളിക്കാവ് പൂരം പ്രദർശന മേളയിലും മച്ചാട് കാർണിവലിലും തൃശൂർ ജില്ലാ ശുചിത്വ മിഷൻ സ്റ്റാൾ ശ്രദ്ധ നേടുന്നു. ഫെബ്രുവരി 14നു ആരംഭിച്ച ഉത്രാളിക്കാവ് പൂരം പ്രദർശനം മാർച്ച് 5 നു സമാപിക്കും. ബയോഗ്യാസ്...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം.

മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മാമാങ്കത്തോടനുബന്ധിച്ച് നാളെ വടക്കാഞ്ചേരി – തെക്കുംക്കര വഴി പുന്നം പറമ്പിലേക്കുള്ള റോഡിൽ ഉച്ചതിരിഞ്ഞ് 1.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്...

പഞ്ചാബിലെ ഭട്ടിൻഡയിൽ കല്യാണ്‍ ജൂവലേഴ്‌സ് പുതിയ ഷോറൂം തുറന്നു..

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പഞ്ചാബിലെ ഭട്ടിൻഡയിൽ പുതിയ ഷോറൂം തുറന്നു. ഭട്ടിൻഡയിലെ മാൾ റോഡിലുള്ള പുതിയ ഷോറൂം നഗരത്തിലെ കല്യാണ്‍ ബ്രാൻഡിന്‍റെ ആദ്യ ഷോറൂമാണ്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ...

വെടിക്കെട്ട് നിരോധിച്ചു..

വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് പറ പുറപ്പാടിന്റെ ഭാഗമായി എങ്കക്കാട് വിഭാഗം പ്രസിഡന്റ് സമർപ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ അപകടസാധ്യത മുൻനിർത്തി നിരസിച്ച് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി.ജോസഫ് ഉത്തരവിട്ടു.
arrested thrissur

മണത്തല നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നു..

ചാവക്കാട് നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നു. യതീംഖാനകൾ, വിവിധ പള്ളി നേർച്ച കമ്മിറ്റികൾ, ചാരിറ്റി സംഘടനകളുടെയെല്ലാം നേർച്ചപ്പെട്ടികൾ ഉണ്ടായിരുന്നു. മണത്തലയിൽ യുസഫിന്റെ അജ്മീർ തട്ടുകടയിലെ മേശ പുറത്ത് സൂക്ഷിച്ച നേർച്ചപ്പെട്ടികൾ തകർത്താണ് പണം...

വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്..

ഒല്ലൂർ കമ്പനിപ്പടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അമലനഗർ കുരുതുകുളങ്ങര വീട്ടിൽ മേരി ഫ്രാൻസിസ്, കാരാഞ്ചിറ തോട്ടപ്പള്ളി വീട്ടിൽ അജീഷ്, അമലനഗർ കുരുതുകുളങ്ങര വീട്ടിൽ മെൽവിൻ ഫ്രാൻസിസ്, എന്നിവർക്കാണ് പരിക്കേറ്റത്.
error: Content is protected !!