വ്യാപിക്കുന്നത് ഒമിക്രോണ്‍ ഉപവകഭേദം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം..
രാജ്യത്ത് നിലവില്‍ ഒമിക്രോണ്‍ ഉപവകഭേദമാണ് വ്യാപിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിലവിലെ വ്യാപനം ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ വര്‍ധനയ്ക്ക് കാരണമായിട്ടില്ല.
ജാഗ്രത തുടരണം എന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി....
കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു..
കുന്നത്തങ്ങാടിയില്‍ വസ്ത്ര സ്ഥാപനത്തില്‍ കയറി വനിത കടയുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പിടിയിൽ. വെളുത്തൂർ സ്വദേശി ധനേഷ് ആണ് പിടിയിലായത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ധനേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി....
തീവണ്ടിയിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ ട്രാക്കിൽ മരിച്ച നിലയിൽ..
എലത്തൂർ (കോഴിക്കോട്): ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സ്ത്രീകൾ ഉൾപ്പെടെ ഒമ്പതു പേർക്ക് പൊള്ളലേറ്റു. ഇതിനിടെ രക്ഷപെടാൻ തീവണ്ടിയിൽ നിന്ന് ചാടിയതെന്ന്...
ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേർ...
ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ബസ് കുഴിയിലേക്ക് പതിക്കുകയായിരുന്നു. 40...
വീണ്ടും നിയമം കാറ്റിൽ പറത്തി തൃശൂരിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം..
വീണ്ടും നിയമം കാറ്റിൽ പറത്തി തൃശൂരിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം. മാള ഹോളി ഗ്രേസ് പോളിടെക്‌നിക് വിദ്യാർഥികളുടെ വിനോദയാത്രക്കായി എത്തിയ ബസാണ് കോളേജ് ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ അഭ്യാസം കാണിച്ചത്. തൃശൂരിലെ...
വടക്കേയിന്ത്യയില്‍ ഏഴ് പുതിയ ഷോറൂമുകള്‍ തുറക്കാൻ കല്യാണ്‍ ജൂവലേഴ്സ്..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് രണ്ടാഴ്ചയ്ക്കുള്ളില്‍ വടക്കേയിന്ത്യയില്‍ ഏഴു പുതിയ ഷോറൂമുകള്‍ തുറക്കുന്നു. മാര്‍ച്ച് 25-ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും ഗോരഖ്പൂരിലും ഓരോ ഷോറൂമുകളും രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി...
വെട്ടേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു..
മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചുവയസ്സുകാരൻ മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ആസാം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. അമ്മ നജിമ കാട്ടൂന് പരിക്കേറ്റു. വെട്ടിയ ആളെ...
മിന്നൽ പണിമുടക്ക്
പാലപ്പിള്ളി- തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ആണ് പണിമുടക്ക്. ചിമ്മിനി ഡാമിലേക്ക് ബസ്സുകൾ സർവീസ് നടത്താത്തതിനെ തുടർന്ന് രാവിലെ മുതൽ തർക്കം നടന്നിരുന്നു.
ചാലക്കുടി പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു.
തൃശ്ശൂര്‍: ചാലക്കുടി പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. കാല്‍നടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാര്‍ യാത്രക്കാരി കൊന്നക്കുഴി...
മലക്കപ്പാറ ഗതാഗത നിയന്ത്രണം നീട്ടി..
അതിരപ്പിള്ളി ആനമല പാതയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ഗതാഗത നിയന്ത്രണം ഏപ്രിൽ 5 വരെ നീട്ടിയതായി കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ നിയന്ത്രണം തുടരണമെന്ന് കരാറുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണു...
എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ..
കിടപ്പിലായിരുന്ന എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായി (67)നെ മാള പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിനായിരുന്നു സംഭവം.
വിദേശത്തുള്ള മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. ഇരുവരും...
ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്..
സംസ്ഥാനത്ത് 26, 29 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. പത്തനംതിട്ട, ഇടുക്കി...