തൃപ്രയാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. വലപ്പാട് സ്വദേശിനി കളരിക്കൽ വീട്ടിൽ മഞ്ജുള (45 വയസ്സ്), മകൾ അഭിഗ്ന (18 വയസ്സ് ) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃപ്രയാർ ആക്ട്സ് പ്രവർത്തകർ...
കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം..
കൊച്ചിയിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10നും രാവിലെ 6നും ഇടയിൽ പടക്കം പൊട്ടിക്കാൻ പാടില്ല. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെന്ന് പോലീസ്.
അക്ഷയ തൃതീയക്ക് മെഗാ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്..
ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. അക്ഷയ തൃതീയയുടെ ഐശ്വര്യപൂര്‍ണമായ അവസരത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഓരോ...
കലക്ടറേറ്റിൽ മാസ്ക് നിർബന്ധം…
കലക്ടറേറ്റിൽ ഇന്ന് മുതൽ മാസ്ക് നിർബന്ധമാക്കി. എല്ലാ ജീവനക്കാരും ഇന്നു മുതൽ മാസ്ക് ധരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കലക്ടർ അറിയിച്ചു. കലക്ടറേറ്റിൽ എത്തുന്ന പൊതു ജനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാസ്ക്...
വേതനം കൂട്ടി കൂടുതൽ ആശുപത്രികൾ..
തൃശ്ശൂരിൽ ആറ് ആശുപത്രികൾ കൂടി നേഴ്സുമാരുടെ വേതനം കൂട്ടി. കൂട്ടിയ ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. വെസ്റ്റ് ഫോർട്ട്, സൺ, അമല, ജൂബിലി, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം കൂട്ടിയത്....
ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാശ്രമം..
ചാലക്കുടി പോലീസ് കസ്റ്റഡിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫർമറിൽ കയറുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തെറിച്ച് വീണ് പരിക്കേറ്റു. ചാലക്കുടി സ്വദേശിയായ ഷാജിക്കാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മകൻ അച്ഛനെ കൊലപ്പെടുത്തി..
കോടന്നൂർ ആര്യംപാടത്ത് മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മൽ വീട്ടിൽ ജോയ് (60) ആണ് മരിച്ചത്. മകൻ റിജോ ചേർപ്പ് പോലീസിന്റെ കസ്റ്റഡിയിൽ.
ഇന്നലെയും രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിൽ..
ഇന്നലെയും രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിലാണ്, 1404 കേസുകൾ. ഹിമാചൽപ്രദേശാണു രണ്ടാമത്: 212 കേസുകൾ. കേരളത്തിൽ 8229 ആക്ടീവ് കേസുകൾ ഉണ്ട്. ഇന്നലെ 500 പേർ കോവിഡ് മുക്തരായി. നേരത്തെ...
വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു.. യുവാവിന് ദാരുണാന്ത്യം..
ദേശീയപാത 66 വാടാനപ്പള്ളി തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും മിനി ടെമ്പോയും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ചു. ബൈക്ക് യാത്രികനായ ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്വാൻ (25) ആണ് മരിച്ചത്....
വേനൽ മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചു. കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി പുനലൂരിലും മഴ പെയ്തിരുന്നു. കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ തിങ്കളാഴ്ച വേനൽ മഴ പെയ്തതായി കാലാവസ്ഥ...
2023 ഫോബ്സ് ആഗോള സമ്പന്ന പട്ടിക.. 169 ഇന്ത്യക്കാർ പട്ടികയിൽ..
ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് സമ്പന്ന പട്ടികയിൽ ലൂയി വിറ്റൻ, സെഫേറ ആഡംബര ബ്രാൻ ഡുകളുടെ ഉടമയായ ബെർണാർഡ് അർണോൾട്ടാണ് 211 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ ഒന്നാമതായി എത്തിയത്. ടെസ്...
പാര്‍സലയച്ച ബൈക്കിലെ പെട്രോള്‍ ബാഗില്‍ സൂക്ഷിച്ച തീവണ്ടി യാത്രക്കാരൻ കസ്റ്റഡിയിൽ.
തൃശൂര്‍ രണ്ട് ലിറ്ററിലധികം പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ ആര്‍ പി എഫ് കസ്റ്റഡിയിലെത്തു. ട്രെയിനില്‍ പാര്‍സലായി അയച്ച ബൈക്കിലെ പെട്രോളാണ് ബാഗിലുണ്ടായിരുന്നത് എന്നാണ് യുവാവ് പറഞ്ഞത്. കോട്ടയം സ്വദേശി സേവിയര്‍...