എച്ച് വണ്‍ എന്‍ വണ്‍.. ജാഗ്രതാ നിര്‍ദ്ദേശം..
തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എച്ച് വണ്‍ എന്‍.വണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സ്വയം ചികിത്സ പാടില്ലെന്നും മുന്നറിയിപ്പ്.
പോക്സോ കേസ് പ്രതിക്ക് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും….
തൃശ്ശൂർ: പോക്സോ കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണലൂർ പാലാഴി ദേശത്ത് മാണിക്യനെയാണ് (45) തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതി നമ്പർ രണ്ട്...
സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധിയാണ്…
വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധി. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു...
കുടുംബശ്രീ മെഗാ തിരുവാതിര തേക്കിൻകാട് മൈതാനിയിൽ നടക്കും…
ഓണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര ഓഗസ്റ്റ് 30 ന് വൈകീട്ട് നാല് മണിക്ക് തേക്കിൻകാട് മൈതാനിയിൽ നടക്കും. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ്...
സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ..
സംസ്ഥാനത്തെ 5.87 ലക്ഷം എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം അംഗങ്ങൾക്കും സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകൾ നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ വിതരണം...
ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് : ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിപ്പടി സ്വദേശി വലവീട്ടിൽരഞ്ജിത്ത് (27)നെയാണ് ചാവക്കാട് ഇൻസ്പെക്ടർ വിപിൻ കെ.
വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിവരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് പേർ മ രിച്ചു.
പാലക്കാട്: തിവരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് പേർ മ രിച്ചു. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മ രിച്ച ഒരാള്‍. മ രിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല....
കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ തുറന്നു : ഹൃത്വിക് റോഷനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ജമ്മുവിലെ ആദ്യ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്സ്...
ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടും..
ചാഴൂര്‍, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ആശുപത്രി മുതല്‍ ഗായത്രി ബസ് സ്റ്റോപ്പ് വരെയുള്ള റോഡില്‍ ഇന്ന് (ഓഗസ്റ്റ് 22) മുതല്‍ പ്രവൃത്തികള്‍...
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഓഗസ്റ്റ് 20 മുതൽ 22 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം..
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേരും. പ്രതിസന്ധിയെ നേരിടാന്‍ പവര്‍ കട്ട് അടക്കം വേണമെന്ന ആവശ്യം ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ചും യോഗത്തില്‍...
ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം..
നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായത്. വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു. ഷോർട് സർക്യൂട്ടാണ്...