കടയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം 2 മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന്...
വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കൊയിലാണ്ടിയിൽ നിന്ന് ആബിദ് എന്നയാളെ നേരത്തെ കാണാതായിരുന്നു. പ്രദേശത്ത് കണ്ടെത്തിയ സിം...
ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത് : ഇനി ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും...
ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു പൊലീസ് പ്രവേശന പാസ് ഏർപ്പെടുത്തും. പുലർച്ചെ 5 മുതൽ കാലത്ത് 10 വരെ വിവാഹങ്ങൾ ബുക്ക്...
മകരവിളക്കിന് ഒരുക്കങ്ങൾ പൂർണം; 15ന് എരുമേലി വഴി പമ്പയിലേക്ക് 250 കെഎസ്ആർടിസി ബസുകൾ..
മകരവിളക്ക് ദിവസമായ 15ന് എരുമേലി വഴി പമ്പയിലേക്കു 250 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. എരുമേലി ഡിപ്പോയുടെ 20 ബസുകൾ കൂടാതെയാണു പൊൻകുന്നം, കോട്ടയം, കുമളി, ഈരാറ്റുപേട്ട ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കൂടി...
അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം..
അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മ രിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പന്നിവിഴ സ്വദേശി ജലജാമണിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗത്തിലെത്തിയ...
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്.. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും..
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും....
ഗുരുവായൂർ ക്ഷേത്രോൽസവം നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്..
ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതു യോഗം ജനുവരി 10ന് നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് ദേവസ്വം കാര്യാലയത്തിൽ നടക്കുന്ന യോഗത്തിൽ ഭക്തജനങ്ങൾ കൃത്യ സമയത്തു...
മെറ്റൽ ലോഡുമായി വന്ന ലോറി മറിഞ്ഞു.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നുപീടിക ബൈപാസിലേക്ക് മെറ്റൽ ലോഡുമായി വന്ന ടോറസ് ലോറി മറിഞ്ഞു. ആളപായമില്ല. തമിഴ് നാട്ടിൽ നിന്ന് വന്ന വലിയ ടോറസാണ് അപകടത്തിൽപെട്ടത്. മൂന്നുപീടിക ബീച്ച് റോഡിൽ നിന്നും ബൈപാസിലൂടെ തെക്ക്...
തിരുവമ്പാടി വേലയോട് അനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ...
തിരുവമ്പാടി വേലയോട് അനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന്...
പ്രധാനമന്ത്രിയുടെ പരിപാടി. ആൽമരച്ചില്ലകൾ മുറിച്ചതിൽ വിശദീകരണം തേടി ഹൈക്കോടതി..
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്കു വേണ്ടി തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച സംഭവത്തിൽ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിശദീകരണംതേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കവേ ചില്ലമുറിച്ച ദൃശ്യങ്ങൾ കോടതി...
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്..
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്..ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്.
ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന്...
ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി.
കുപ്രസിദ്ധ ഗുണ്ടകളായ രാപ്പാൾ പള്ളം സ്വദേശി കല്ലായിൽ വീട്ടിൽ അനീഷ് (തക്കുടു -32), പൊറത്തിശ്ശേരി കുന്നമ്പത്ത് വീട്ടിൽ അനൂപ് (27) എന്നിവരെ കാപ്പ ചുമത്തി നാടുകടത്തി. കാപ്പ ചുമത്തി ഉത്തരവിട്ടത്.