ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
തൃശ്ശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തു നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ...
ഉയർന്ന താപനില മുന്നറിയിപ്പ്..
ഇന്ന് 2024 ഫെബ്രുവരി 27 കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും സാധാരണയെക്കാൾ...
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല..
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ് കാന്റീനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ 29 വരെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല. ഈ സാഹചര്യത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ ഭക്ഷണം...
പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മ രിച്ചു..
നീന്തൽ പഠിക്കുന്നിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മ രിച്ചു. അന്തിക്കാട് പഴുവിൽ വെസ്‌റ്റ് എജൻസി കണ്ണംമ്പുഴ ജോയിയുടെ മകൻ ആൽവിൻ (16) ആണ് മരി ച്ചത്. മുറ്റിച്ചൂർ പടിയത്തെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു...
കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട..
ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് കുതിരാനില്‍ വെച്ച് പിടിച്ചെടുത്തത്. രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
പുത്തൂര്‍...
ഡോൺ ബോസ്കോ കോളേജിൽ മോഷണം.
മണ്ണുത്തി ഒല്ലൂക്കര ഡോൺ ബോസ്കോ കോളേജിൽ മോഷണം. ഫയലുകൾ വാരിവലിച്ചിടുകയും ഓഫീസിൽ സൂക്ഷിച്ച ആറായിരം രൂപയും നഷ്ടമായി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍..
തിരുവല്ല- സവാള എന്ന വ്യാജേന പിക്കപ്പ് വാനില്‍ ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ തിരുവല്ലയില്‍ പോലീസ് പിടിയിലായി. പാലക്കാട് തിരുമറ്റക്കോട്...
കാട്ടാന കൃഷി നശിപ്പിച്ചു..
മരോട്ടിച്ചാൽ ചുള്ളിക്കാവിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കള്ളിപ്പറമ്പൻ ലോലപ്പന്റെ 1350 വാഴയും പാപ്പച്ചന്റെ 250 വാഴയും വിൽസന്റെ 250 കപ്പയുമാണ് നശിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. കഴിഞ്ഞ വർഷത്തെ കൃഷിനാശത്തിന് ഇതുവരെ നഷ്ടപരിഹാരം...
23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ്..
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 10 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍, നാലു മുനിസിപ്പാലിറ്റി, 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടുന്നത്....
ഗുരുവായൂർ ഉത്സവം..
ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസത്തെ ഉത്സവത്തിന് ഇന്നു രാത്രി കൊടിയേറും. ആയിരക്കണക്കിനു ഭക്തരുടെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വർണധ്വജത്തിൽ ഉത്സവക്കൊടി കയറ്റും. ഉത്സവത്തിനു തുടക്കം കുറിച്ച് ആനയോട്ടം ഇന്നു 3ന്...
സൂര്യാഘാതം തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമം അനുവദിക്കണം..
ജില്ലയില്‍ തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം അനുവദിക്കണമെന്ന് തൃശ്ശൂര്‍ എന്‍ഫോഴ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴില്‍ സമയം രാവിലെ 7 മുതല്‍...
വൈദ്യുതി കേബിൾ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്.
പൊട്ടിവീണ വൈദ്യുതി സർവീസ് കേബിൾ കഴുത്തിൽ കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവിന് ഗുരുതര പരുക്ക്. സഹകരണ ബാങ്ക് ജീവനക്കാരനായ തയ്യൂർ സ്വദേശി പൂക്കുന്നത്ത് വീട്ടിൽ അൻസാർ (32)ന് ആണ് പരുക്കേറ്റത്....