കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്..

അറബികടൽ തീവ്ര ന്യൂനമർദ്ദം വടക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി. അടുത്ത 24 മണിക്കൂറിൽ ന്യൂന മർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യത. വിദർഭക്ക് മുകളിൽ മറ്റൊരു ന്യുന മർദ്ദം...

തൂക്കി വിൽക്കുന്ന അരിക്കും ജിഎസ്ടി..

നാളെ മുതൽ തൂക്കി വിൽക്കുന്ന അരിക്ക് അഞ്ച് ശതമാനം ജിഎസ്ടി. പാക്ക് ചെയ്ത ബ്രാൻഡ് പതിച്ച അരിക്ക് മാത്രമായിരുന്നു ഇതുവരെ നികുതി. പുതിയ ഉത്തരവിൽ ലീഗൽ മെട്രോളജി നിയമം 'ചില്ലറ വില്പന' നിബന്ധന...

നാളെ മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ..

തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയത് കൊണ്ട് വിലകൂട്ടാൻ കാരണം.

തൃശ്ശൂര്‍ ജില്ലയെ കളിയാക്കി സംസാരിച്ചു. തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു…

തൃശ്ശൂര്‍: ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെ യുണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്ബ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി റജികുമാറിനെ...
Thrissur_vartha_district_news_malayalam_sea_kadal

തളിക്കുളം ബീച്ചിലെ നിരവധി പ്രദേശങ്ങള്‍ കടലെടുത്തു..

തളിക്കുളം ബീച്ചിലെ നിരവധി പ്രദേശങ്ങള്‍ കടലെടുത്തു. നമ്പിക്കടവില്‍ മത്സ്യതൊഴിലാളികളുടെ വലയും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഫിഷ് ലാന്‍റ് സെന്‍റര്‍ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. നമ്പിക്കടവിലെ റോഡ് മുഴുവനായും കടലെടുത്തു. തീരദേശത്ത് പ്രവര്‍ത്തിക്കുന്ന...

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സമ്പർക്കത്തിലുള്ള വരെ കണ്ടെത്തിയിട്ടുണ്ട്.അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ രോഗം പടരുകയുള്ളൂ.എല്ലാ മുൻകരുതലുകളും കൂടാതെ ലോകാരോഗ്യ സംഘടനയുടേത്...

തൃശ്ശൂരിൽ ചില ഇടങ്ങളിൽ ചുഴലിക്കാറ്റ് വീശി..

ഊരകം, ചേർപ്പ്, ചേനം, മേഖലകളിൽ ചുഴലിക്കാറ്റ് വീശി. വീടിൻ്റെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു പരക്കെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
uruvayur temple guruvayoor

ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ്…

ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാര വരവായി 4,67,59,585 രൂപയും 5 കിലോ 80 ഗ്രാം സ്വർണവും 27 കിലോ 440 ഗ്രാം വെള്ളിയും ലഭിച്ചു. സ്വർണ വഴിപാടിൽ ഇത്തവണ വൻ വർധനയുണ്ട്. ഒരു മാസം...

സുഹൃത്തിന്റെ വേട്ടറ്റ് യുവാവ് മരിച്ചു.

എരുമപ്പെട്ടി: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവ് വെട്ടേറ്റ് മരിച്ചു. വേലൂർ ചെമ്പ്രവീട്ടിൽ ജയന്റെ മകൻ 42 വയസ്സുള്ള സുബിൻ ദാസാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് വേലൂർ കുന്നത്ത് വീട്ടിൽ ഗംഗാധരന്റെ...

ബൈക്കും ബസ്സും കൂട്ടിയിടിച്ച് മൽസ്യ വിതരണ തൊഴിലാളിക്ക് പരിക്ക്..

വാടാനപ്പള്ളി: മൽസ്യമാർക്കറ്റിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് മൽസ്യ വിതരണ തൊഴിലാളിയായ വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന വലിയപുരക്കൽ കുഞ്ഞുമോൻ (53) നാണ് പരിക്കേറ്റത്. പരിക്കേറ്റ കുഞ്ഞിമോനെ ആശുപത്രിയിൽ പ്രവേശിച്ചു.

ബാറിൽ സംഘർഷം, കത്തിക്കുത്തിൽ ഒരാൾ മരിച്ചു.

തളിക്കുളത്ത് ബാറിൽ സംഘർഷം. കത്തിക്കുത്തിൽ ഒരാൾ മരിച്ചു. തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ രാത്രി 9.45 ഓടെയാണ് സംഭവം. പെരിഞ്ഞനം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജു (45) ആണ് മരിച്ചത്. സംഘർഷത്തിൽ...

വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം..

വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായമായി ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിവിധ ക്ലാസുകളിൽ ധനസഹായം നൽകുന്നു.സർക്കാർ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ബിപിഎൽ (മുൻഗണനാ വിഭാഗം)...