രണ്ട് സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാം, ഗവേഷണം നടത്താം. രണ്ട് സര്‍വകലാശാലകളുടെയും പേരടങ്ങിയ സര്‍ട്ടിഫിക്കറ്റ് കിട്ടും. കേരളത്തില്‍ ആദ്യമായി നൂതന പഠനസമ്പ്രദായവുമായി എം.ജി സര്‍വകലാശാല. മറ്റ് സര്‍വകലാശാലകളുമായി സഹകരിച്ചുള്ള എം.ജി സര്‍വകലാശാലയുടെ ജോയിന്റ് പ്രോഗ്രാമുകള്‍ ഉടന്‍ ആരംഭിക്കും.