കൊച്ചുമകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി…

തൃശ്ശൂർ : പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ കൊച്ചു മകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി. രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയാണ് ലക്ഷ്മി. കൊച്ചു മകന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മനോജിന് വോട്ട് ചെയ്യാനാണ് വാര്‍ധക്യത്തിലെ അവശതകള്‍ മറന്ന് രാപ്പാള്‍ കെ.എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തിയത്.

2010 ലാണ് അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. കൊച്ചു ‍മകന് സ്ഥാനാര്‍ത്ഥി ആയത് കൊണ്ടാണ് ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയത് എന്ന് ലക്ഷ്മി പറഞ്ഞു. കാഴ്ചശക്തി കുറവായതിനാല്‍ ലക്ഷ്മിക്കുവേണ്ടി മനോജിന്റെ ഭാര്യയാണ് വോട്ട് രേഖപ്പെടുത്തിയത്.