
സംസ്ഥാനത്ത് വൈദ്യുതി ബോർഡിന്റെ ആസൂത്രണത്തിലെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഇല്ലാതായതോടെ കേരളം ഇന്നും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ശനിയാഴ്ച വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാ കുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി അറിയിച്ചു. എന്നാൽ വൈദ്യുതി എപ്പോൾ പോകുമെന്നോ എത്രനേരം ഈ നിയന്ത്രണം നീളുമെന്നോ സംബന്ധിച്ച് യാതൊരുവിധ വ്യക്തതയും ബോർഡ് നൽകിയിട്ടില്ല.








