വീടിനു മുന്നിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

കാഞ്ഞാണി: വീടിനു മുന്നിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. കാഞ്ഞാണി തട്ടിൽ പരേതനായ കൊച്ചുകുട്ടൻ മകൻ കൃഷ്ണൻ (75) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : കോമളവല്ലി. മക്കൾ: ഷെല്ലി, ഷിബിൽ. മരുമക്കൾ: ബാലരവി, ശ്രീലക്ഷ്മി.