ലോഡ്ജ് മുറിയില്‍ അന്യ സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി,

ലോഡ്ജ് മുറിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍  അന്യ സംസ്ഥാനക്കാരിയുടെ (ഒറീസ സ്വദേശി) മൃതദേഹംകണ്ടെത്തി. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നുവെന്നും, കേസിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 9 മണിക്ക് യുവതി ജാര്‍ഖണ്ഡ് സ്വദേശിക്ക് ഒപ്പം എത്തിയാണ് ലോഡ്ജിലെ മുറിയെടുത്തതെന്ന്ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. ഇന്നു രാവിലെ ആരോടും ഒന്നും പറയാതെ ജാര്‍ഖണ്ഡ് സ്വദേശി മുറി പൂട്ടിപുറത്തേക്കു പോവുകയായിരുന്നു. സംഭവം കൊലപാതകമാകാം എന്ന നിഗമനത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ്അന്വേഷണം ആരംഭിച്ചു.