പുതുക്കിയ ഓട്ടോ, ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

Thrissur_vartha_district_news_malayalam_private_bus

സംസ്ഥാനത്ത് വർധിപ്പിച്ച ഓട്ടോ, ടാക്സി, ബസ് എന്നിവയുടെ പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഓർഡിനറി ബസുകൾക്ക് മിനിമം ചാർജ് 10 രൂപയും ഓട്ടോറിക്ഷകൾക്ക് 30 രൂപയുമായാണ് വർധിപ്പിച്ചത്. നോൺ എസി, സിറ്റി ഷട്ടിൽ തുടങ്ങിയ ബസ്സുകളുടെ മിനിമം ചാർജ് സാധാരണ നിരക്കിന് തുല്യമായി കുറച്ചിട്ടുണ്ട്.