മനുഷ്യരിൽ ആദ്യമായി എച്ച്3എൻ8 പക്ഷി പനി; ആദ്യ കേസ് ചൈനയിൽ സ്ഥിരീകരിച്ചു

കൊവിഡ് ഭീഷണിക്കിടെ ചൈനയിൽ മനുഷ്യരിൽ പക്ഷി പനി റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് എച്ച്3എന്‍8 (38) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ രോഗം ആളുകൾക്കിടയിൽ വ്യാപകമായി പകരാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ അറിയിച്ചു.