സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങളായി

സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങളായി. മൂന്നു വർഷമാണ് ലൈസൻസിന്റെ കാലാവധി. 50,000 രൂപയാണ് വാർഷിക ഫീസ്. വൈൻ നിർമാണ കേന്ദ്രത്തിലെ വിവിധ റൂമുകളിലേക്ക് ഒരു വാതിൽ മാത്രമേ പാടുള്ളൂ. ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ പഴങ്ങളിൽനിന്നും വൈൻ ഉൽപ്പാദിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു.