സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു…

application-apply

കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ കീഴിൽ തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കാനറാ ബാങ്കിൻ്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18 മുതൽ 45 വയസ് വരെയുള്ള യുവതി -യുവാക്കൾക്ക് പങ്കെടുക്കാം. ബിപിഎൽ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾക്ക് മുൻഗണന.

പപ്പടം, അച്ചാർ, മസാലപ്പൊടികളുടെ നിർമാണം -(10 ദിവസം ), പച്ചക്കറി കൃഷി ആൻഡ് നഴ്സറി പരിപാലനം – (10 ദിവസം), കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (ടാലി 30 ദിവസം), കൃഷി ഉദ്യമി – (13 ദിവസം) എന്നിങ്ങനെയാണ് പരിശീലന കാലാവധി. ഭക്ഷണം, താമസം ഉൾപ്പടെ പരിശീലനം പൂർണ്ണമായും സൗജന്യമാണ്. രജിസ്ട്രേഷന് 0487-2694412, 9447196324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.