മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടിയുമായി പഞ്ചായത്ത്
ദേശമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ പഞ്ചായത്ത് നേരിട്ട് ഇറങ്ങി. മാലിന്യ കൂമ്പാരങ്ങൾ പരിശോധിച്ച് മാലിന്യങ്ങൾ നിക്ഷേപിച്ചവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയാണ് ദേശമംഗലം ഗ്രാമപഞ്ചായത്ത്.
പള്ളത്ത് നിക്ഷേപിച്ച മാലിന്യ കൂമ്പാരം...
മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ…
അതിമാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളും ഗുളികകളും കഞ്ചാവുമായി നിരവധി കേസുകളിൽ പ്രതികളായ മുകേഷ്, സജിൽ, ഡാനി, എന്നിവരാണ് തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
തൃശ്ശൂർ ശക്തൻ മാർക്കറ്റിന് സമീപം കാറിന് തീപിടിച്ചു.
തൃശ്ശൂർ ശക്തൻ മാർക്കറ്റിന് സമീപം കാറിന് തീപിടിച്ചു. ചാലക്കുടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത് ഫയർഫോഴ്സെത്തി തീയണച്ചു; ആളപായമില്ല.
കുന്ദംകുളത്ത് ലോറിക്ക് തീ പിടിച്ചു.
തൃശ്ശൂർ കുന്ദംകുളത്ത് കല്ലഴിക്കുന്നിൽ അറ്റകുറ്റ പണികൾക്കായി വർക്ക്ഷോപ്പിൽ വെൽഡിങ് ചെയ്യുന്നതിനിടെആണ് ലോറിക്ക് തീ പിടിച്ചത് .
എണ്ണ പാക്കറ്റുകളിൽ ആക്കി കൊണ്ടുപോകുന്ന ലോറിആയതിനാൽ ഇത് തീപിടുത്ത തീവ്രത വർധിപ്പിച്ചു. ലോറിയുടെ പിൻഭാഗം പൂർണ്ണമായി...
താമരവെള്ളച്ചാല് മേഖലയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
അറുപതു വയസ്സുകാരനായ ആദിവാസിയെ കാട്ടാന ചവിട്ടി ക്കൊ ന്നു.. താമരവെള്ളച്ചാല് മേഖലയിലാണ് സംഭവം. വന വിഭവങ്ങള് ശേഖരിക്കാന് പോയപ്പോഴാണ് പ്രഭാകരൻ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മകനും മരുമകനു മൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്....
ലഹരി ഉപയോഗം തടഞ്ഞതിന്റെ പേരിൽ മാതാവിനെ കത്തി കൊണ്ട് കഴു ത്തറുത്ത മകൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ലഹരി ഉപയോഗം തടഞ്ഞതിന്റെ പേരിൽ മാതാവിനെ കത്തി കൊണ്ട് കഴു ത്തറുത്ത മകൻ അറസ്റ്റിൽ. അഴിക്കോട് മരപ്പാലം സ്വദേശി അഴിവേലിക്കകത്ത് മുഹമ്മദ് (26) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പാലം...
കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം.
കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം. കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി...
മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു..
ചാലക്കുടി: മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന അതിരപ്പിള്ളി വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ...
ഷാർജയിൽ തൃശൂർ സ്വദേശിനിയായ നീതു ഷോക്കേറ്റ് മരിച്ചു.
ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.
തൃശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു...
ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 22...
ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിച്ച രണ്ടുപേരെ പൂനെയിൽ നിന്ന് പിടികൂടി. ചാവക്കാട് സ്വദേശിനിയുടെ പണമാണ് നഷ്ടമായത്. മഹാരാഷ്ട്ര പൂനെ...
കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു, കുത്തി പരിക്കേല്പിച്ചത് സി പി എം...
തൃശൂർ - കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകൻ ഗൗതം സുധീർ എന്നയാൾക്ക് കുത്തേറ്റു. സിപിഎം മങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഷാജു എന്നയാളാണ് സുധീറിനെ കുത്തി പരിക്കേൽപ്പിച്ചതെന്നു പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു....
6 വയസുകാരിയെ കാണാതായ സംഭവം സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിൽ..
കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന. ശ്രീകണ്ഠേശ്വരത്തെ കാര് വാഷിംഗ് സെന്ററിലാണ് പൊലീസ് പരിശോധന നടത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു...






